കോഴിക്കോട് :വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയായ കുഞ്ഞിനെ ബലാത്സംഗം ചെയ്തു കെട്ടി തൂക്കിക്കൊന്ന കേസിലെ പ്രതിയെ മാതൃകപരമായി ശിക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനും കേസ് പുനരന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് അംബേദ്കര്‍ ജനമഹാപരിഷത്ത് സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഈ കേസ് തുടക്കം മുതലേ വേണ്ടത്ര വകുപ്പുകള്‍ ചേര്‍ക്കാനോ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ തടയല്‍ നിയമം ചേര്‍ക്കാനോ പൊലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാനത്തെയും രാജ്യത്തെയും പട്ടികജനവിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടി പ്രക്ഷോഭം നടത്തുവാനും തീരുമാനിച്ചു.
സംഘടനയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജനുവരി 21-ന് തൃശൂരില്‍ നടത്താനും തീരുമാനിച്ചു.
രാമദാസ് വേങ്ങേരിയുടെ അധ്യക്ഷത വഹിച്ചു. കെ.എം.രാജു,ബാലന്‍ പുല്ലാളൂര്‍,രാഘവന്‍ അത്യൂട്ടി,വിനീത രാജു,സുബ്രഹ്മണ്യന്‍ ഐക്കരപ്പടി,സുശീല കരുനാഗപ്പള്ളി,ജയകുമാരി കരമന,പ്രിയ കട്ടാങ്ങല്‍ എന്നിവര്‍ സംസാരിച്ചു.