ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍ വിശ്വാസമുള്ള അഭിഭാഷകനെ വയ്ക്കണമെന്നും കേസില്‍ പ്രോസിക്യൂഷനും പോലീസിനും സംഭവിച്ച വീഴ്ചകള്‍ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പറഞ്ഞ കുടുംബം, ഡിജിപിയുമായി ആലോചിച്ചു ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും പറഞ്ഞു.