കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ നോട്ടത്തില്‍ ഐപിഎസിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണു പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. കേസിലെ പ്രതി അര്‍ജുനെ (24) തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെവിട്ടിരുന്നു.