ടെല്‍ അവീവ്:വടക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ തുടച്ചുനീക്കിയെന്ന് ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസയിലെ ഹമാസ് സൈനിക ശൃംഖല പൂര്‍ണമായി തകര്‍ത്തുവെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഈ പ്രദേശത്ത് ഹമാസ് കമാന്‍ഡര്‍മാരുടെ സാന്നിധ്യം ഇല്ലാതെയാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മധ്യ, തെക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയെന്നാണ് അടുത്ത ലക്ഷ്യം. അതിനു കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. .
പകര്‍ച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവില്‍ നരകിക്കുന്ന ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 22,722 ആയി. പരുക്കേറ്റവര്‍ 5,81,666. അല്‍ അമല്‍ ആശുപത്രി പരിസരത്തു കനത്ത പീരങ്കിയാക്രമണവും വെടിവയ്പും തുടരുകയാണെന്നു പലസ്തീന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി അറിയിച്ചു. ഗാസ വാസയോഗ്യമല്ലാത്ത സ്ഥലമായി മാറിയെന്ന് യുഎന്‍ ജീവകാരുണ്യവിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു