പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്.അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വേഗത കുറച്ച് നടുറോഡില്‍ നിര്‍ത്തി. അതേസമയം അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോര്‍ട്ടില്‍ പറയുന്നു.ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയാണ് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചത്. അഞ്ച് വിദ്യാര്‍ഥികള്‍ അടക്കം ഒമ്ബതുപേരാണ് അപകടത്തില്‍ മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്.എന്നാല്‍ ദേശീയ ഏജന്‍സിയായ നാറ്റ്പാക് നടത്തിയ പഠനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയത്.