തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സിക്കും പങ്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്.അപകടത്തില്‍പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാതയിലെ വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനു ശേഷം മുന്നോട്ട് നീങ്ങുമ്ബോഴാണ് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയതെന്നും അപകട തീവ്രത വര്‍ധിപ്പിക്കാന്‍ ഇത് കാരണമായെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.ബസിലെ ജി.പി.എസില്‍ നിന്നുള്ള വിവരങ്ങള്‍, നിരീക്ഷണ കാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ റോഡിന് നടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയെന്നും ഇത് അനധികൃതമായ നിര്‍ത്തലിന്‍റെ പരിധിയില്‍ വരുന്നതാണ്