കോഴിക്കോട്: കുറ്റ്യാടിയില്‍ ലോണ്‍ തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആവശ്യക്കാര്‍ക്ക് ലോണ്‍ നല്‍കുമെന്ന് ഫോണില്‍ വന്ന അറിയിപ്പ് കണ്ടാണ് കുറ്റ്യാടി ഊരത്ത് സ്വദേശിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് പണം കടമെടുത്തത്. ചെറിയ തുകകള്‍ ആദ്യം നല്‍കിയ ശേഷം പിന്നീട് മറ്റൊരു ആപ്പിന്‍റെ ലിങ്ക് അയച്ച് കൊടുക്കുന്നു. ഇങ്ങനെ നാല് ആപ്പുകളില്‍ നിന്നായി പതിനായിരത്തില്‍ താഴെയാണ് യുവതി കടമായെടുത്തത്. പിന്നാലെ തട്ടിപ്പുകാര്‍ പണം തിരിച്ചാവശ്യപ്പെട്ടു. കൂടുതല്‍ അടയ്ക്കാന്‍ യുവതി തയ്യാറാവാതിരുന്നപ്പോള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയായതോടെ സ്വര്‍ണം വിറ്റടക്കം ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. പിന്നീടും പണമാവശ്യപ്പെട്ടതോടെയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.