തിരുവനന്തപുരം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാര്‍ഷിക കോളേജിലെ സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. പ്രശ്നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ചായിരുന്നു വെബിനാര്‍. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു വെബിനാര്‍ ഉത്ഘാടനം ചെയ്തു.
വെബിനാറിനോടനുബന്ധിച്ച് ലഖ്നൗ സെന്‍ട്രല്‍ സോയില്‍ സലൈനിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. സഞ്ജയ് അറോറ, പ്രമുഖ മണ്ണു ശാസ്ത്രജ്ഞ ഡോ.കെ.സി. മനോരമത്തമ്പാട്ടി എന്നിവര്‍ പ്രഭാഷണം നടത്തി.
വെളളായണി കാര്‍ഷിക കോളേജിലെ ഡീന്‍ ഡോ. എ അനില്‍കുമാര്‍, സോയില്‍ സയന്‍സ് വിഭാഗം മേധാവി ഡോ. റാണി ബി, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. അപര്‍ണ ബി, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗവും ദക്ഷിണമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, വെളളായണിയുടെ മേധാവിയുമായ ഡോ. റോയ് സ്റ്റീഫന്‍, എ.ഐ.എന്‍.പി ഓണ്‍ പെസ്റ്റിസൈഡ് റെസിഡ്യൂസ് വെളളായണിമേധാവിയും ജനറല്‍ കൌണ്‍സില്‍ മെമ്പറുമായ ഡോ. തോമസ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
സോയില്‍ സയന്‍സ് ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി വിഭാഗംപുറത്തിറക്കിയ കംമ്പെന്‍റിയം ഓണ്‍ സോയില്‍ ഡേ സെലിബ്രേഷന്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഡോ. ആര്‍ ചന്ദ്രബാബു നിര്‍വ്വഹിച്ചു.
വെളളായണി കാര്‍ഷിക കോളേജ് സോയില്‍ സയന്‍സ് വിഭാഗം മുന്‍ മേധാവി ഡോ. കെ.സി. മനോരമത്തമ്പാട്ടിയുടെ പ്രോബ്ലം സോയില്‍സ് കണ്‍സ്ട്രയിന്‍റ്സ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന പുസ്തകത്തിന്‍റെ പ്രകാശനം വെളളായണി കാര്‍ഷിക കോളേജിലെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. എ. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
വെളളായണി കാര്‍ഷിക കോളേജ് സോയില്‍ സയന്‍സ് വിഭാഗത്തിന്‍റെ ഭാഗമായ സോയില്‍ ടെസ്റ്റിങ് ലാബില്‍ നടത്തിയ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കുളള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും, ദിനാചരണത്തിന്‍റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ കലാസാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. കോളേജ് അങ്കണത്തില്‍ ശാസ്ത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു.