ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക ബോക്സിംഗ്ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്വര്‍ണ നേട്ടവുമായി ഇന്ത്യ.വനിതകളുടെ ബോക്സിംഗില്‍ നിഖാത് സരീനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച നിഖാത് സരിന്‍ ഫൈനലില്‍ വിയറ്റ്നാം താരമായ നുയന്‍ തി ടാമിനെയാണ് പരാജയപ്പെടുത്തിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്‍റെ രണ്ടാംസ്വര്‍ണമാണിത്.
നേരത്തെ 2022 ലോക ബോക്സിംഗ് ചമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം നേടിയിരുന്നു. ലോകബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് നിഖാത് സരിന്‍. മേരികോമാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത. 2022ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു.
