ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 94 മണ്ഡലങ്ങളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.കര്‍ണാടകയിലെ 14ഉം ഗുജറാത്തിലെ 25ഉം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, യു.പി തുടങ്ങിയ 12 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. കര്‍ണാടകയിലും ഗുജറാത്തിലും ഛത്തിസ്ഗഢിലും ഗോവയിലും ഇതോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
അസം-നാല്, ബിഹാര്‍-അഞ്ച്, ഛത്തിസ്ഗഢ്-ഏഴ്, മധ്യപ്രദേശ്-എട്ട്, യു.പി 10, ബംഗാള്‍-നാല്, ജമ്മു കശ്മീര്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലും ജനം നാളെ ബൂത്തിലേക്ക് നീങ്ങും. അമിത് ഷാ (ഗാന്ധിനഗര്‍), ശിവരാജ് സിങ് ചൗഹാന്‍ (വിദിശ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), പ്രള്‍ഹാദ് ജോഷി (ധാര്‍വാഡ്), ബസവരാജ് ബൊമ്മെ (ഹാവേരി), ബദറുദ്ദീന്‍ അജ്മല്‍ (ധുബ്രി) എന്നിവരാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ആദ്യ രണ്ട് ഘട്ടങ്ങളില്‍ പോളിങ് മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിരുന്നു.