ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം ഇന്നലെ അവസാനിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഏഴിടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാര്‍-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകള്‍, ജമ്മു കശ്മീര്‍-ഒന്ന്, ഝാര്‍ഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാള്‍-എട്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 889 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ 20 സ്ഥാനാര്‍ഥികളുണ്ട്.
നേരത്തെ, മേയ് ഏഴിന് നിശ്ചയിച്ച അനന്ത്നാഗിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഏറ്റവുമധികം മത്സരാര്‍ഥികള്‍ യു.പിയിലാണ്. 470 പേര്‍. ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ്. ജൂണ്‍ നാലിനാണ് എല്ലായിടത്തേയും വോട്ടെണ്ണല്‍.