ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വന്‍ വിജയം നേടാനുള്ള സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും ജയിക്കുമെന്നു കേരള നേതൃത്വത്തിന്‍റെ ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് യോഗത്തിനുശേഷം വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ നേതൃത്വത്തിന് സംതൃപ്തിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികള്‍ ഉടന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.