ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്കുലര്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എച്ച്.ഡി. ദേവഗൗഡ. എന്‍.ഡി.എയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രതികരണം. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്വതന്ത്രമായി മത്സരിക്കും. പാര്‍ട്ടി ശക്തമായ സ്ഥലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ദേവഗൗഡ വ്യക്തമാക്കി.കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പലവിഷയങ്ങളിലും ബി.ജെ.പിയുമായി സഹകരിക്കുമെന്ന് ദേവഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ എന്‍. ഡി.എയുമായി സഹകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടിയത്. പത്ത് ബി.ജെ. പി എംഎല്‍എമാരെ സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ജെ.ഡി.എസ്,ബി.ജെ.പി എംഎല്‍എമാര്‍ സംയുക്തമായി നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
