ലോക്സഭാ തിരഞ്ഞെടുപ്പ്: ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Top News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ ദേശീയ തിരഞ്ഞെടുപ്പ് കമീഷനിലെ ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ അജയ് ബദു ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അക്രമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണം. അനധികൃത പണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കാനും കര്‍ശന നടപടി ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുമായ എം.ആര്‍ അജിത് കുമാര്‍ സംസ്ഥാന പൊലീസിന്‍റെ തയാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *