തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലോകായുക്ത വിധി പുനഃപരിശോധിക്കാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.
ചര്‍ച്ചകള്‍ക്ക് പിന്നാലെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്ന് മന്ത്രി അറിയിച്ചു. ലോകയുക്ത ഏതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാനം. ലോകയുക്ത ഒരു ജുഡീഷ്യല്‍ ബോഡിയല്ല, അതൊരു അന്വേഷണസംവിധാനം മാത്രമാന്നെന്ന് മന്ത്രി രാജീവ് പറഞ്ഞു.നിയമത്തിന്‍റെ ചില വ്യവസ്ഥകള്‍ വരുന്നത് കൊണ്ട് മാത്രം ഒരു സമിതിക്ക് ജുഡീഷ്യല്‍ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യല്‍ പദവിയില്ല. നിയമസഭ അതിന്‍റെ ദൗത്യം നിര്‍വഹിക്കുകയാണ് ഇവിടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം വിഭാഗമാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു ലോകായുക്ത വിധി സര്‍ക്കാറിന് തള്ളാം എന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണ്. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിതെന്ന് വി.ഡി സതീശന്‍ പറഞ്ഞു