ലോകായുക്ത നിയമത്തില്‍ കൊണ്ടുവന്നത് കാലാനുസൃതമാറ്റം : കാനം രാജേന്ദ്രന്‍

Latest News

തലശേരി: കാലാനുസൃതമായ മാറ്റമാണ് ലോകായുക്ത നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം നടപ്പാക്കിയ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ദൗര്‍ബല്യമുണ്ടെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതാണ്. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് നിയമം ഭേദഗതി ചെയ്തത്. ലോകായുക്ത നിയമഭേദഗതിയില്‍ അനന്തമായി ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐ കണ്ണൂര്‍ ജില്ല സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് സിപിഐ ഇടതുമുന്നണിയുടെ ഭാഗമായതെന്ന് കാനം പറഞ്ഞു. ആ രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചുപോകും വരെ ഞങ്ങള്‍ ഇതിന്‍റെ ഭാഗമായി ശക്തായി മുന്നോട്ട് പോകും. ആരൊക്കെ എന്ത് ശ്രമം നടത്തിയാലും ഞങ്ങളെ ഭിന്നിപ്പിക്കാനാവില്ല. ഇടതുപക്ഷ നയം ഉയര്‍ത്തിപിടിക്കുക എന്നത് എല്‍ഡിഎഫിനെതിരെ പറയുന്നതല്ല. മുന്നണിക്കുള്ളില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സപിഐ സിപി എം നേതാക്കള്‍ ചര്‍ച്ച നടത്താറുണ്ട്. അഭിപ്രായം അവിടെ പറയും. ഒരു കാര്യവും പുറത്തുപറയാറില്ല. അതിനാരും ശ്രമിക്കുകയും വേണ്ട. കാനം രാജേന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *