ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിത മേധാവി

Gulf

ജനീവ: ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിത മേധാവി. നൈജീരിയന്‍ സാമ്ബത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ലു.ടി.ഒ മേധാവി. ഡബ്ലു.ടി.ഒ മേധാവിയാകുന്ന ആദ്യ ആഫ്രിക്കന്‍ വ്യക്തിയുമാണ് 66കാരിയായ ഇന്‍ഗോസി.
ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെ വോട്ടെടുപ്പില്ലാതെയാണ് ഇന്‍ഗോസി ഒകോഞ്ചോ ഇവേല ഡബ്ലു.ടി.ഒ തലപ്പത്ത് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികൂടിയാണ് ഇന്‍ഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന.മാര്‍ച്ച് ഒന്നു മുതലാണ് ഇന്‍ഗോസി സ്ഥാനമേറ്റെടുക്കുക. കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇന്‍ഗോസി പറഞ്ഞു. 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഇന്‍ഗോസി ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *