കോഴിക്കോട് : ജില്ലാ നിയമസേവന അതോറിറ്റിയുടെയും കോര്‍ട്ട്മെന്‍സ് കാലിക്കറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ കോടതി പരിസരത്ത് നടത്തിയ പരിസ്ഥിതി ദിനാചരണം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ സി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കോടതിപരിസരം പ്ലാസ്റ്റിക് മുക്തമാക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി.ഷൈജല്‍ സ്വാഗതമാശംസിച്ചു. കോഴിക്കോട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഒന്നാം അഡിഷണല്‍ ജില്ലാ ജഡ്ജിയുമായ മോഹന കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ജഡ്ജി ടി.മധുസൂദനന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി. ജി. ബിജു, കോര്‍ട്ട്മെന്‍സ് സെക്രട്ടറി കെ.മനോജ് കുമാര്‍ സംസാരിച്ചു.കോര്‍ട്ട്മെന്‍സ് പ്രസിഡന്‍റ് പി.ഷൈമി നന്ദി പറഞ്ഞു.
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍,കോടതി ജീവനക്കാര്‍, ഡി.എല്‍.എസ് .എ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കോടതികളെ പ്രതിനിധീകരിച്ച് ജീവനക്കാര്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ നിന്ന് വൃക്ഷതൈ ഏറ്റുവാങ്ങി