വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ജനപ്രീതിയില്‍ മുമ്ബിലാണെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി പ്രമുഖ ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ലെ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക പ്രകാരം ഈ വര്‍ഷം 72 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ ലോക നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ,യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ നിരവധി പ്രമുഖ ലോകനേതാക്കളെ പിന്തള്ളിയാണ് ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ നരേന്ദ്ര മോദി ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.പട്ടികയില്‍ ആകെ 13 ലോക നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ 41 ശതമാനം റേറ്റിങുമായി ആറാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ 41 ശതമാനം റേറ്റിങുമായി എട്ടാം സ്ഥാനത്താണ്. അതേസമയം കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ലഭിച്ചത് ഒമ്ബതാം സ്ഥാനമാണ്.ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. പട്ടികയില്‍ മോദിക്ക് തൊട്ടു പിന്നിലുള്ളത്, 64 ശതമാനം റേറ്റിങുമായി മെക്സിക്കന്‍ പ്രസിഡന്‍റ് ഒബ്രഡോര്‍ ആണ്. പട്ടികയില്‍ തുടര്‍ന്നു വരുന്ന സ്ഥാനങ്ങളില്‍ 57 ശതമാനം റേറ്റിങുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും 47 ശതമാനം റേറ്റിങുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇടം പിടിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42 ശതമാനം റേറ്റിങുമായി ഇവര്‍ക്ക് തൊട്ടു പിന്നിലായുണ്ട്.