ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഒന്നരക്കോടിയോളം പേര്‍: ലോകാരോഗ്യ സംഘടന

Top News

ന്യൂഡല്‍ഹി : ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അവകാശപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.നിലവില്‍ രേഖപ്പെടുത്തിയതിന്‍റെ മൂന്നിരട്ടിയോളം മരണങ്ങള്‍ നടന്നതായാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 47 ലക്ഷം പേര്‍ മരിച്ചെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇക്കാര്യം തളളിയാണ് യഥാര്‍ത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്. ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയില്‍ മാത്രം മരിച്ചത്. സര്‍ക്കാര്‍ കണക്കിനെക്കാള്‍ 9 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.രേഖപ്പെടുത്തിയതിന്‍റെ 11 ഇരട്ടി മരണമാണ് ലോകാരോഗ്യ സംഘടനയുടെ ഡേറ്റകള്‍ പ്രകാരം ഈജിപ്തിലുള്ളത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാര്‍ത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനയ്ക്കായി ഈ കണക്ക് തയ്യാറാക്കിയത്. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെയുള്ള മരണങ്ങളെയാണ് കണക്കുകൂട്ടലിനായി ആശ്രയിച്ചത്.
അതേസമയം കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുന്‍പുള്ള കാലത്തെ മരണനിരക്കുമായി താരതമ്യം ചെയ്ത് മരണനിരക്ക് കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ രീതിയുടെ ശാസ്ത്രീയതയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു. കൃത്യവും ശാസ്ത്രീയവുമായ കണക്കെടുപ്പ് രീതിയാണ് ഇന്ത്യ അവലംബിച്ചതെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *