ലോകത്തെ കോവിഡ് ബാധിതരുടെ
എണ്ണം 14.32 കോടി കടന്നു

Uncategorized

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.32 കോടി കടന്നു. 143,297,452 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. 3,050,724 പേര്‍ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 121,672,400 രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 588,111 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 7,777 പേര്‍ രോഗം ബാധിച്ച് മരിച്ചു.
18,353,554 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 108,227 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. ആഗോള വ്യാപകമായി 24 രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *