ന്യൂഡല്‍ഹി: റെക്കാഡുകളില്‍ ഇന്ത്യയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ച് ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ജമ്മുകാശ്മീരില്‍ പൂര്‍ത്തിയായി. കാശ്മീരിലെ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്റെ നിര്‍മ്മാണ ജോലികളാണ് തിങ്കളാഴ്ചയോടെ അവസാനിച്ചത്. 1315 മീറ്റര്‍ നീളമുള്ള പാലത്തിന് 467 മീറ്റര്‍ നീളമുള്ള കമാനമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 359 മീറ്റര്‍ ഉയരമുള്ള റെയില്‍വേ പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ്. 1400 കോടി രൂപയുടെ നിര്‍മ്മാണ ചെലവുള്ള പാലത്തിന്റെ ആയുസ് 120 വര്‍ഷമാണ്.
കാശ്മീര്‍ റെയില്‍വേയുടെ ഭാഗമായ ഉധംപൂര്‍ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയില്‍ പാലം നിര്‍മ്മിക്കുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴുമണിക്കൂറായി കുറയും. കന്യാകുമാരിയില്‍ നിന്ന് വരുന്ന ട്രെയിനുകള്‍ക്ക് പോലും യാതൊരു തടസവുമില്ലാതെ കാശ്മീരിലേക്ക് എത്താം.
ഒരു സമയം 3200 തൊഴിലാളികളാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചത്.