ലുലുവില്‍ വന്‍ തൊഴിലവസരങ്ങള്‍; കോഴിക്കോട്ട് നാളെ അഭിമുഖം

Top News

. സൗജന്യ വിസയില്‍ വിദേശത്തേക്ക് നേരിട്ട് അവസരം

കോഴിക്കോട്: ലുലുവില്‍ വന്‍ തൊഴിലവസരങ്ങള്‍.ഇരുപതോളം വിഭാഗങ്ങളിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചു.സൗജന്യ വിസയില്‍ വിദേശത്തേക്ക് നേരിട്ട് അവസരം ഒരുക്കി ലുലു ഗ്രൂപ്പ് നടത്തുന്ന ഇന്‍റര്‍വ്യൂ ആണിത്.പുരുഷ ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. നാളെ കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് എതിര്‍വശം ആസ്പിന്‍ കോര്‍ട്ടിയാഡ്സിലാണ് അഭിമുഖം നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ മൂന്ന് മണി വരെയാണ് സമയം.
പ്ലസ്ടുവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് സെയില്‍സ്മാന്‍, ക്യാഷര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.20 മുതല്‍ 28 വരെയാണ് പ്രായപരിധി. 23 മുതല്‍ 25 വരെ പ്രായവും മൂന്നുവര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് സാന്‍ഡ്വിച്ച് – ഷവര്‍മ്മ -സലാഡ് മേക്കര്‍,ഫിഷ് മോഗര്‍, ടെയ്ലര്‍,സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍,പ്ലംബര്‍,മോഷന്‍ ഗ്രാഫിക്സ് ഡിസൈനര്‍,ഗ്രാഫിക് ഡിസൈനര്‍,ആര്‍ട്ടിസ്റ്റ് എന്നീ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. എം കോം ഉള്ളവര്‍ക്ക് അക്കൗണ്ടന്‍റ് തസ്തികയിലേക്കും എംബിഎ മാര്‍ക്കറ്റിംഗ് യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഐടി സപ്പോര്‍ട്ട് സ്റ്റാഫ് ഒഴിവിലേക്ക് ബിസിഎയോ ഐ ടി യില്‍ മൂന്നുവര്‍ഷം ഡിപ്ലോമയോ വേണം.30 വയസ്സാണ് പ്രായപരിധി. വിശദമായ ബയോഡാറ്റ,കളര്‍ പാസ്പോര്‍ട്ട് കോപ്പി,വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്.ചൊവ്വാഴ്ച കണ്ണൂരില്‍ അഭിമുഖം നടന്നു. എറണാകുളത്തും തിരുവനന്തപുരത്തും ഉടന്‍ റിക്രൂട്ട്മെന്‍റുകള്‍ നടത്തും

Leave a Reply

Your email address will not be published. Required fields are marked *