പോലീസിന്‍റെയും കേന്ദ്രസേനയുടെയും സംരക്ഷണം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പോ ലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് അദാനിഗ്രൂപ്പ് ഹര്‍ജി നല്‍കിയത്. പോ ലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരാര്‍ കമ്പനിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
അതേ സമയം ഇന്നലെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താംദിവസവും മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചെത്തി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മല്‍സ്യത്തൊഴിലാളികളാണ് പ്രതിഷേധത്തിനെത്തിയത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ട്, പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു.
ഉന്നത പൊലീസുദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഇവരെ മറികടന്നാണ് പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിയത്. പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. മുഖ്യമന്ത്രി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ നിലപാട്. സമരം വരും ദിവസങ്ങളിലും തുടരും.

Leave a Reply

Your email address will not be published. Required fields are marked *