കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ മൂന്ന് സീറ്റ് എന്നതില്‍ ചുരുക്കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ . ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. മൂന്നിനും നാലിനുമൊക്കെ അര്‍ഹതയുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ചര്‍ച്ചയിലൂടെ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം പരിഹരിക്കും. ഉഭയകക്ഷി ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.സമസ്തയും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലായിപ്പോഴും പരസ്പരം യോജിച്ച് പോകുന്ന പ്രസ്ഥാനങ്ങളാണ് സമസ്തയും ലീഗുമെന്ന് അദ്ദേഹം വ്യക്തമാക്കി.