ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Top News

മലപ്പുറം: മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും മുദ്രാവാക്യങ്ങള്‍ ലീഗ് ഏറ്റെടുക്കുകയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി, ലീഗിന്‍റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സമാധാനകാംക്ഷികള്‍ രംഗത്ത് വരണമെന്നും ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മലപ്പുറത്തെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ,
വഖഫ് വിഷയത്തില്‍ ലീഗ് സമൂഹത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കീഴില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നതെന്നും ലീഗിന്‍റെ സമ്മേളനത്തില്‍ വികാരം പ്രകടിപ്പിക്കാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
‘വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. അതുകൊണ്ട് തന്നെയാണ് വിശദമായ ചര്‍ച്ചക്ക് ശേഷം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍മതിയെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. പക്ഷെ ലീഗിന് അംഗീകരിക്കാന്‍ കഴിയുന്നില്ല’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *