തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ ലീഗിനെ അങ്ങോട്ടു പോയി ക്ഷണിച്ചതല്ലെന്നും, ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗിന്‍റെ ഉന്നത നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്‍റെ നിലവച്ച് അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെയായി. കോണ്‍ഗ്രസ് എതിരായി നില്‍ക്കുമ്പോള്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കു വരാന്‍ പ്രയാസമാണെന്ന് സി.പി.എമ്മിന് അറിയാമായിരുന്നു. ലീഗ് നേതാവിന്‍റെ പ്രതികരണത്തിന്‍റെ ഭാഗമായി സി.പി.എം അവരെ ക്ഷണിച്ചു. മുസ്ലിം ലീഗ് അക്കാര്യം ആലോചിച്ചു. യുഡിഎഫിന്‍റെ നിലവച്ച് അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെയായി. മുഖ്യമന്ത്രി പറഞ്ഞു.