പട്ന :ലാലു പ്രസാദ് യാദവിന്‍റെ ചക്രവ്യൂഹത്തിലകപ്പെട്ട നിതീഷ് കുമാറിനു വൈകാതെ ബിഹാറിന്‍റെ മുഖ്യമന്ത്രി പദമൊഴിയേണ്ടി വരുമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ആര്‍.ജെ.ഡിയുടെ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്ന നാളുകള്‍ വിദൂരമല്ല. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപകനായ നിതീഷ് ഇപ്പോള്‍ മുന്നണിക്കകത്തു വീര്‍പ്പുമുട്ടി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ജനതാദള്‍ (യു) ദേശീയ നേതൃയോഗത്തിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ലലന്‍ സിംഗ് ഡല്‍ഹിയില്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തി. ഇന്നു ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ലലന്‍സിംഗ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണു ജെ.ഡി.യു ദേശീയ കൗണ്‍സില്‍, നിര്‍വാഹക സമിതി യോഗങ്ങള്‍ വിളിച്ചിട്ടുള്ളത്.