ലാകത്തിലെ ആരാധിക്കപ്പെടുന്ന വ്യക്തിത്വം; നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

Kerala

ന്യൂദല്‍ഹി: 2021ലെ ലോകത്തില്‍ ശക്തരായ വ്യക്തികളില്‍ എട്ടാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളായ പലരേയും പിന്നിലാക്കയാണ് അദ്ദേഹം സ്ഥാനം കൈവരിച്ചത്.
ലോകത്തില്‍ ഏറ്റവും ശക്തരായ വ്യക്തിത്വങ്ങള്‍ക്കായി നടന്ന സര്‍വ്വേ പ്രകാരമാണ് മോദി എട്ടാം സ്ഥാനത്ത് എത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍, ചൈനീസ് ബിസിനസ്മാന്‍ ആയ ജാക് മാ, മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സിസ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരെ പിന്നിലാക്കിയാണ് മോദി എട്ടാംസ്ഥാനത്ത് എത്തിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ സര്‍വേയില്‍ ഇക്കൊല്ലവും ഒന്നാംസ്ഥാനം നിലനിര്‍ത്തി.
അമേരിക്കന്‍ ബിസിനസ് രാജാവും, മൈക്രോസോഫ്റ്റ് ഉടമയുമായ ബില്‍ഗേറ്റ്സ് രണ്ടാം സ്ഥാനത്തും, ചൈനീസ് പ്രസിന്‍റ് ഷി ജിങ്പിങ് മൂന്നാം സ്ഥാനത്തും ഉണ്ട്. തുടര്‍ന്ന് ഫുട്ബോള്‍ താരം ക്രിസ്റ്റിയനോ റോണാള്‍ഡോ, ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍, ടെക് മാന്ത്രികന്‍ എലോണ്‍ മസ്ക്, ലെയണല്‍ മെസ്സി, നരേന്ദ്രമോദി, പുട്ടിന്‍, ജാക്ക് മാ, എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടവര്‍. 12ാംസ്ഥാനത്ത് സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറും, 14ാം സ്ഥാനത്ത് ഷാരുഖ് ഖാനും, 15ാം സ്ഥാനത്ത് അമിതാബ് ബച്ചന്‍, 18ാം സ്ഥാനത്ത് വിരാട് കോഹ്ലി എന്നിവരും ഇന്ത്യയില്‍ നിന്ന് ലിസ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്ത്രീകളില്‍ മിഷേല്‍ ഒബാമ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹോളിവുഡ് താരം ആഞ്ചലീന ജോളി രണ്ടാം സ്ഥാനത്തും, എലിസബത്ത് രാജ്ഞി മൂന്നാമതും ഉണ്ട്.ഇന്ത്യയില്‍ നിന്ന് ആദ്യപത്തില്‍ ഉള്‍പ്പെട്ടത് പ്രിയങ്ക ചോപ്ര മാത്രമാണ്. 13ാം സ്ഥനത്ത് ഐശ്വര്യറായി ബച്ചനും ഇന്ത്യയില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *