ലഹരി വിരുദ്ധ ശൃംഖലയില്‍ എല്ലാ വിദ്യാര്‍ഥികളും അണിചേരണണെന്ന് വി. ശിവന്‍കുട്ടി

Top News

തിരുവനന്തപുരം: നവംബര്‍ ഒന്നിലെ ലഹരി വിരുദ്ധ ശൃംഖലയില്‍ എല്ലാ വിദ്യാര്‍ഥികളും അണിചേരണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.ഉച്ചയ്ക്ക് മൂന്നരയോടെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കണം. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കണം. മൂന്ന് മണിക്ക് തന്നെ കുട്ടികള്‍ ശൃംഖലയ്ക്കായി തയാറെടുക്കണം. മൂന്നര വരെ തയാറാക്കിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 3.30ന് നിര്‍വഹിക്കും. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യങ്കാളി സ്ക്വയര്‍ വരെയാണ് ശൃംഖല. മന്ത്രി വി ചടങ്ങില്‍ വി. ശിവന്‍കുട്ടി അധ്യക്ഷതവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *