കോഴിക്കോട് : വായനാവാരത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സര്‍വോദയ മണ്ഡലം തിന്മകള്‍ക്കെതിരായ പ്രവര്‍ത്തനത്തിന് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തു.
നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ലഘുലേഖ വിതരണത്തിന്‍റെ ഉദ്ഘാടനം സെന്‍റ് വിന്‍സെന്‍റ് കോളനി ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് സര്‍വോദയ മണ്ഡലം ജോയിന്‍റ് സെക്രട്ടറി പി. ശിവാനന്ദന്‍ ഹെഡ്മിസ്ട്രസ് കെ. ബിന്ദുവിന് നല്‍കി നിര്‍വഹിച്ചു. വി.കെ. ബിജു,കെ.രാജരത്നം, കെ. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.