പെരിന്തല്‍മണ്ണ: മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കാന്‍ പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
ലഹരി വസ്തുക്കള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കുന്നതിന് കടകളില്‍ ബോധവല്‍ക്കരണം നടത്താനും വ്യാപാരികളുടെ സഹായം അഭ്യര്‍ഥിക്കാനും ധാരണയായി. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാട് ലഹരിക്കെതിരേ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് സംസാരിച്ചു.
പുലാമന്തോള്‍ -മേലാറ്റൂര്‍ റോഡ് നവീകരണം ദ്രുതഗതിയിലാക്കാന്‍ തീരുമാനിച്ചു. പുലാമന്തോള്‍ -പാലൂര്‍ റോഡിലെ വെള്ളക്കെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ കരീം,
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉണ്ണികൃഷ്ണന്‍, രാധാമോഹന്‍ തുടങ്ങിയവരും സംബന്ധിച്ചു.