ലഹരിയില്‍ വാഹനമോടിച്ച് ഭീതിപരത്തിയ ദമ്പതികള്‍ പിടിയില്‍

Top News

കോട്ടയം: കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ച് ഭീതി പരത്തിയ ദമ്പതികള്‍ കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഇയാളുടെ ഭാര്യയും കര്‍ണാടക സ്വദേശിനിയുമായ ധനുഷ എന്നിവരാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്താണ് സംഭവം. നിരവധി വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ ഇവരുടെ കാര്‍, പൊലീസ് ക്രെയിന്‍ റോഡിനു കുറുകെ നിര്‍ത്തിയാണ് പിടികൂടിയത് അശ്രദ്ധമായ ഡ്രൈവിംഗിനും ലഹരി ഉപയോഗത്തിനും ഇവര്‍ക്കെതിരെ കേസെടുക്കും.
എംസി റോഡില്‍ കോട്ടയം മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവര്‍ അതീവ അപകടകരമായി വാഹനമോടിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചിങ്ങവനം പൊലീസ്, പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ ക്രെയിന്‍ കുറുകെയിട്ട് കാര്‍ തടഞ്ഞാണ് ഇവരെ പിടികൂടിയത്.
പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തില്‍നിന്ന് ഇറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവര്‍ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിശോധനയില്‍ ഇവരുടെ കാറില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *