ലഹരിമരുന്ന് കേസില്‍ എംഎല്‍എ അറസ്റ്റില്‍

Top News

ജലന്ധര്‍: ലഹരിമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈര അറസ്റ്റില്‍. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്(എന്‍ഡിപിഎസ്) ആക്ട് പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. അതേസമയം താന്‍ കുറ്റക്കാരനല്ലെന്നും പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനാലാണ് ഈ നടപടികളെന്നും ഖൈര പറഞ്ഞു.അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച ഖൈര, സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു
ഭോലാത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഖൈറ. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തനിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചതാണെന്നും ഖൈറ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.’ഇന്ത്യ’ മുന്നണി രൂപീകരിച്ചതിനുശേഷം ഇടക്കാലത്ത് കോണ്‍ഗ്രസ്എഎപി പോരിന് ശമനമുണ്ടായിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങളോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *