ബൈറൂത്: ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ യു.എസ് എംബസിക്ക് സമീപം വെടിവെപ്പ്. നഗരത്തിന്‍റെ വടക്കന്‍ ഭാഗത്തെ ഔകറില്‍ സ്ഥിതി ചെയ്യുന്ന എംബസി സമുച്ചയത്തിനു സമീപത്തെത്തിയ നാട്ടുകാരനായ യുവാവ് ഗേറ്റിനു സമീപം വെടിയുതിര്‍ക്കുകയായിരുന്നു. ജീവനക്കാര്‍ക്കും കെട്ടിടത്തിനും കേടുപാടുകളില്ല. ഇസ്രായേലിനെതിരെയും യു.എസിന്‍റെ ഇസ്രായേല്‍ അനുകൂല നിലപാടിനെതിരെയും കടുത്ത രോഷം നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം. പട്ടാളക്കാരുമായി വെടിവെപ്പിനിടെ പരിക്കേറ്റ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.