മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തൊണ്ണൂറ്റിരണ്ടുകാരിയായ ഗായികയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച പുലര്‍ച്ചെയാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചിട്ടുണ്ടെന്നും ലതാ മങ്കേഷ്കറിനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിന്‍റെ തലവന്‍ ഡോ.പ്രതിത് സംധാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.