ലഖിംപൂര്‍ കേസ്; യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം

Latest News

ഡല്‍ഹി: ലഖിംപൂര്‍ കേസില്‍ യുപി സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശം. പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഹരജി ഫയല്‍ ചെയ്യാന്‍ വൈകിയതിനാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.എത്രയും വേഗം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്.ഫെബ്രുവരി 10നാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മിശ്രയുടെ ജാമ്യത്തിനെതിരായി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്തിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇയാള്‍ക്ക് വിഐപി പരിഗണന നല്‍കി ജാമ്യത്തില്‍ വിട്ടെന്നും കേസിലെ ദൃക്സാക്ഷികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കര്‍ഷകര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *