കോഴിക്കോട്: ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ഒമ്പതുമുതല്‍ 13 വരെ ലക്ഷദ്വീപ് സ്പോര്‍ട്സ് കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലക്ഷദ്വീപ് കൈറ്റ് ടീമും വണ്‍ ഇന്ത്യ കൈറ്റ് ടീമും നെഹ്റു യുവകേന്ദ്ര കവരത്തി യൂണിറ്റിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്പോര്‍ട്സ് കൈറ്റ് മത്സര വിഭാഗങ്ങള്‍ ആയ സോളോ, ഡുവെറ്റ്, പവര്‍ കൈറ്റ്, ഫ്ലയിങ് സോസെര്‍ കൈറ്റ് എന്നിവയുടെ പ്രദര്‍ശനവും നടക്കും.
ഇദിരിസ് ഐ ജി എം, എം.മുജീബ് റഹ്മാന്‍, ഹാഷിം കാടാക്കലകം, കേന്‍സ ബാബു, ഹംറാസ് സി.സി, മഹ്ശൂക് ടി, ഫാത്തിമ ഹെന്ന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.