ലക്ഷദ്വീപ് എം പിയ്ക്ക് പത്തുവര്‍ഷം തടവ് ശിക്ഷ

Top News

കവരത്തി: വധശ്രമ കേസിലെ പ്രതി ലക്ഷദ്വീപ് എം പിയ്ക്ക് പത്തുവര്‍ഷം തടവ് ശിക്ഷ. എം പി മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. 2009ലെ തെരഞ്ഞെടുപ്പിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ.ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം പി മുഹമ്മദ് ഫൈസല്‍. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്‍റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്.
അതേസമയം വധശ്രമ കേസിലെ തടവ് ശിക്ഷയ്ക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *