കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പലുകളിലെ യാത്രാനിരക്കില്‍ വന്‍ വര്‍ധന. ദ്വീപുകാര്‍ക്കും ദ്വീപിന് പുറത്തുനിന്നുള്ളവര്‍ക്കും ഈ മാസം 10 മുതലുള്ള യാത്രക്ക് പുതിയ നിരക്ക് ബാധകമാവും.കപ്പല്‍ സര്‍വീസുകളുടെ നടത്തിപ്പ് ചെലവ് വര്‍ധിച്ചതാണു നിരക്ക് കൂട്ടിയതിനു കാരണമെന്നാണു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം.തലസ്ഥാനമായ കവരത്തിയിലേക്ക് കൊച്ചിയില്‍ നിന്നുള്ള ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് 330 ആക്കി വര്‍ധിപ്പിച്ചു. ഇതേ യാത്രക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3,510 രൂപയും സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റിന് 1300 രൂപയും ഇനി മുതല്‍ ലക്ഷദ്വീപുകാര്‍ നല്‍കണം. വി.ഐ.പി കാബിന് 6110 രൂപയാണ് നിരക്ക്. കോഴിക്കോട് ബേപ്പൂരില്‍നിന്ന് കവരത്തിയിലേക്ക് 230 രൂപയാണു പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കന്‍ഡ് ക്ലാസ്720, ഫസ്റ്റ് ക്ലാസ്1910 എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.
മംഗളുരുകവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസുകള്‍ യഥാക്രമം 2240, 840 രൂപയും നല്‍കണം. ലക്ഷദ്വീപുകാര്‍ക്ക് പുറമേ ഇവിടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിരക്കായിരിക്കും ബാധകമാവുക.അതേസമയം, ലക്ഷദ്വീപില്‍ പുറത്തുനിന്നുള്ളവരുടെ ടിക്കറ്റില്‍ ഇരട്ടിയിലേറെ വര്‍ധനവുണ്ട്. കൊച്ചിയില്‍നിന്നു കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് നിരക്ക് 500ല്‍ നിന്ന് 1500 ആക്കി ഉയര്‍ത്തി. സെക്കന്‍ഡ് ക്ലാസിന് 3810 രൂപയും ഫസ്റ്റ് ക്ലാസിന് 5820 രൂപയുമായി. 10,610 രൂപയാണ് വി.ഐ.പി കാബിന്‍ നിരക്ക്.നിലവില്‍ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനടിക്കറ്റിന് 5,845 രൂപയാണ് നിരക്ക്. ദ്വീപുകാരല്ലാത്തവര്‍ക്ക് കോഴിക്കോട് ബേപ്പൂരില്‍നിന്നു കവരത്തിയിലേക്ക് 900 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കന്‍ഡ് ക്ലാസ്2070, ഫസ്റ്റ് ക്ലാസ്3170. മംഗളുരുകവരത്തി ബങ്ക് ക്ലാസിന് 990 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് യഥാക്രമം 3710, 2430 രൂപയുമാണു നിരക്ക്.