ലക്ഷങ്ങളുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍; 29.5 ലക്ഷം രൂപ പിടിച്ചെടുത്തു

Top News

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രത്തിലെ കളക്ഷന്‍ തുകയുമായി മുങ്ങിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണവുമായി മുങ്ങിയ ഇയാളെ കഴിഞ്ഞ ദിവസം ആലത്തൂരില്‍ വെച്ച് പിടികൂടുകയായിരുന്നു.
ഒക്ടോബര്‍ 25നാണ് കാഞ്ഞിരത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരന്‍ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷന്‍ തുകയായ മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായി മുങ്ങിയത്.
തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാള്‍ നാട്ടിലെത്തിയതോടെ പൊലീസ് അറസ്റ്റ ചെയ്യുകയായിരുന്നു.
പ്രതിയില്‍ നിന്നും ഇരുപത്തിയൊമ്പതര ലക്ഷം രൂപയും കണ്ടെടുത്തതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി അറിയിച്ചു. ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.
കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി ഷോപ്പ് മാനേജര്‍ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ തമിഴ്നാട്ടിലേക്ക് മുങ്ങി. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജര്‍ക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.

Leave a Reply

Your email address will not be published. Required fields are marked *