റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍
സുപ്രീം കോടതി അനുമതി

Kerala

ന്യൂഡല്‍ഹി : ജമ്മുവില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ സുപ്രീം കോടതി അനുവാദം നല്‍കി. നടപടി ക്രമങ്ങള്‍ പാലിച്ച് മ്യാന്‍മറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ച്ച് 26 ലെ ഹരജി പരിഗണിച്ചത്.
അനധികൃത കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര തലസ്ഥാനമായി മാറാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് സലിമുല്ലയുടെ ഹര്‍ജിയിലുള്ള വാദത്തിലാണ് വിധി വന്നത്. ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണികള്‍” ഉയര്‍ത്തുന്ന റോഹിംഗ്യകളെ തികച്ചും നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന് സര്‍ക്കാര്‍ വിളിക്കുകയും സ്ഥിരതാമസമാക്കുന്നതിനുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്‍റെ കീഴില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു. റോഹിംഗ്യകളെ അസമില്‍ നിന്ന് നാടുകടത്തുന്നത് സംബന്ധിച്ച ഹര്‍ജി 2018 ല്‍ സമര്‍പ്പിച്ചിരുന്നു. സമാനമായ ഹര്‍ജിയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മാര്‍ച്ച് 26 ന് സമര്‍പ്പിച്ചത്. റോഹിംഗ്യകളെ മ്യാന്‍മര്‍ സര്‍ക്കാരില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതിന് ശേഷം തിരിച്ചയയ്കാകാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.്

Leave a Reply

Your email address will not be published. Required fields are marked *