ചെന്നൈ: റെയില്‍പാളത്തിലോ എന്‍ജിന് സമീപത്തുനിന്നോ സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു.വാതില്‍പ്പടിയില്‍ യാത്ര ചെയ്താല്‍ മൂന്നു മാസം തടവോ 500 രൂപ പിഴയോ ഈടാക്കും.ആഴ്ചകള്‍ക്ക് മുമ്പ് ചെങ്കല്‍പേട്ടിന് സമീപം റെയില്‍ പാളത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീലിനായി പോസ് ചെയ്യുന്നതിനിടെ എക്സ്പ്രസ് ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.ഒരു വര്‍ഷത്തിനിടെ വാതില്‍പ്പടിയില്‍ യാത്ര ചെയ്ത 767 പേര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. സബര്‍ബന്‍ സ്റ്റേഷനുകളിലും പരിസരങ്ങളിലും അതിക്രമിച്ച് കടക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും പ്രതിദിനം കുറഞ്ഞത് 5 മുതല്‍ 10 പേര്‍ക്ക് പിഴ ചുമത്തുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു.