റെയില്‍വേ പരീക്ഷയ്ക്കെതിരായ പ്രക്ഷോഭം; ബിഹാറില്‍ ഇന്ന് ബന്ദ്

Top News

പാറ്റ്ന: റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു.തലസ്ഥാനമായ പറ്റ്നയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും ബിഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പരീക്ഷാ ക്രമക്കേട് ആരോപിച്ച് റിപബ്ലിക് ദിനത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാര്‍ പാസഞ്ചര്‍ ട്രെയിനിന് തീയിടുകയും ട്രെയിനുകള്‍ക്ക് നേരെ കല്ല് എറിയുകയും ചെയ്തു. റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *