ഗുരുഗ്രാം: റെയില്‍വേ ട്രാക്കില്‍ നിന്നു സെല്‍ഫി എടുക്കുകയായിരുന്ന നാലു പേര്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു.ഗുരുഗ്രാം സെക്ടര്‍ 9ബിയില്‍ ഇന്നലെ വൈകിട്ടാണ് അപകടം.ഗുരുഗ്രാം സ്വദേശിയായ സമീര്‍ കുമാര്‍ ആണ് മരിച്ച ഒരാള്‍. ഇയാള മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. എല്ലാവരും യുവാക്കള്‍ ആണെന്ന് പൊലീസ് പറഞ്ഞു.അപകട സ്ഥലത്തുനിന്ന് ഒരു ഐഫോണും സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. ഐഫോണ്‍ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍പ്പെട്ട നാലു പേരും സുഹൃത്തുക്കളാണെന്നാണ് കരുതുന്നത്. റെയില്‍വേ ട്രാക്കില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ ജനശതാബ്ദി ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ട്രെയിന്‍ അതിവേഗത്തില്‍ ആയിരുന്നെന്നും യുവാക്കളെ ട്രാക്കില്‍ കണ്ടെങ്കിലും ബ്രെയ്ക്ക് ചെയ്യാനാവുമായിരുന്നില്ലെന്നും ഡ്രൈവര്‍ പൊലീസിനെ അറിയിച്ചു.