ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്‍റെ ചികിത്സ മുംബൈയിലേക്ക് മാറ്റുന്നു.ബി.സി.സി.ഐയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ഡെറാഡൂണിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്.ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ഉളളത്. അദ്ദേഹത്തെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലേക്കാവും മാറ്റുക. പന്തിന്‍റെ മുട്ടിനും വലത് കൈത്തണ്ടക്കും പരിക്കേറ്റിട്ടുണ്ട്.ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ അപകടത്തില്‍ പന്തിന്‍റെ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. യാത്രക്കിടെ പന്ത് ഉറങ്ങി പോയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് നിഗമനം. കാറിന്‍റെ ചില്ല് തകര്‍ത്താണ് പന്തിനെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്.