റിവര്‍ ക്രൂയിസ് ടൂറിസത്തിലേക്ക്
കണ്ണും നട്ട് കുമ്മായക്കടവ്

Entertainment

കണ്ണാടിപ്പറമ്പ് : വടക്കെമലബാറിന്‍റെ ടൂറിസം വികസനത്തില്‍ നിര്‍ണായക ചുവടുവെപ്പായ റിവര്‍ ക്രൂയിസ് പദ്ധതിയിലും ഉള്‍പെടാതെ വളപട്ടണം പുഴയുടെ സുന്ദരതീരങ്ങള്‍ ഇനിയും . കണ്ടല്‍കാടുകളുടെ സമൃദ്ധിയും ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രങ്ങളായ നിരവധി പ്രദേശങ്ങളാണ് ടൂറിസം വികസനത്തിന്‍റെ വന്‍സാദ്ധ്യതകള്‍ തുറന്നിടുന്നത്.
നാറാത്ത് പഞ്ചായത്തിലെ പതിനെഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുമ്മായ കടവ് മടത്തി കോവില്‍ വരെയുള്ള എണ്ണൂറ് മീറ്ററോളം വരുന്ന പ്രദേശം അതിമനോഹര കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി കടവ് ,നാറാത്ത് കുമ്മായക്കടവ്, വെടിമാട് തീരം, എന്നിവിടങ്ങളിലാണ് വലിയ ടൂറിസം സാദ്ധ്യതകളുള്ളത് . കണ്ടല്‍ക്കാടുകളാല്‍ ഹരിതാഭമായ കാക്കത്തുരുത്തി വെടിമാട് ദ്വീപുകളും ഇതില്‍ പെടും.
സൗകര്യങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകള്‍ ഇവിടെ പ്രഭാതസവാരിക്കും സയാഹ്നങ്ങളിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി എത്തിച്ചേരുന്നുണ്ട്.ബോട്ട് ജെട്ടി, കുട്ടികളുടെ പാര്‍ക്ക്, ലഘുഭക്ഷണ ശാലകള്‍ എന്നിവ ആരംഭിച്ചുകഴിഞ്ഞാല്‍ തന്നെ പ്രദേശത്തിന്‍റെ വികസനത്തില്‍ നിര്‍ണായകമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുഴയുടെ മറുകരയായ പറശ്ശിനിക്കടവില്‍ മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിയുടെ ഭാഗമായി വാട്ടര്‍ ടാക്സികളും മറ്റുമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മികച്ച നടപ്പാതകളും ബോട്ട് ടെര്‍മിനലും സ്ഥാപിച്ചുകഴിഞ്ഞതോടെ വളപട്ടണം പുഴ സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇത്ര തന്നെ സാദ്ധ്യതകളുള്ള കാക്കതുരുത്തിയും വെടിമാടും കുമ്മായക്കടവും മറുകരയില്‍ സഞ്ചാരികളുടെ വരവും കാത്തിരിക്കുന്നത്. വളപട്ടണം പറശ്ശിനി മാട്ടൂല്‍ ജലഗതാഗതത്തില്‍ ഈ ഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ വലിയ സാദ്ധ്യത തന്നെ തുറന്നുകിട്ടുമെന്നാണ് നാറാത്ത് പഞ്ചായത്ത് ഭരണസമിതി നേതൃത്വം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *