കോഴിക്കോട്: റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത മാറാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന് നടക്കും. വൈകീട്ടോടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും.മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടര്‍ന്നാണ് മറവുചെയ്ത മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഇതിന്‍റെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക.മൃതദേഹത്തില്‍ കഴുത്തില്‍ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തില്‍ കാണാറുളളതാണെന്നും ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
വിശദമായ കണ്ടെത്തലുകള്‍ ഉണ്ടാകണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുന്നത്. ശ്വാസം മുട്ടിയുളള മരണത്തിന്‍റെ വിവിധ സാധ്യതകളെക്കുറിച്ചും പരിശോധന നടക്കും. നിലവില്‍ റിഫയുടെ ഭര്‍ത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണയുള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്.