റിട്ട. പോലീസ് സൂപ്രണ്ട് എം.വി.സോമസുന്ദരം അന്തരിച്ചു

Top News

പള്ളിക്കുന്ന്: റിട്ട. പോലീസ് സുപ്രണ്ട് പള്ളിക്കുന്ന് നിത്യാനന്ദ നഗര്‍ ഹൗസിംഗ് കോളനി ആരാമത്തില്‍ എം. വി. സോമസുന്ദരം ഐ പി എസ്(76) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് പയ്യാമ്പലത്ത്. പരേതരായ റിട്ട. സി.ഐ കുഞ്ഞമ്പുനായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: തൂണോളി രാഗിണി. മക്കള്‍: ശ്യാം സുന്ദര്‍(ആക്സഞ്ചര്‍, ബാംഗ്ലൂര്‍), അപര്‍ണ്ണ( റായ്പൂര്‍ ). മരുമക്കള്‍: സിനി(ബാംഗ്ലൂര്‍), അര്‍ജുന്‍(റായ്പൂര്‍). സഹോദരങ്ങള്‍: സുരേന്ദ്രനാഥ്(ചിറക്കല്‍), സുമതി, സുധീഷ്കുമാര്‍ ( ദുബായ്), സുനിത .
1972 ല്‍ സബ്ബ് ഇന്‍സ്പെക്ടറായി സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം കണ്ണൂരിലും മറ്റ് ജില്ലകളിലും സി ഐ, ഡി. വൈ.എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്. പിയായും സേവനമനുഷ്ഠിച്ചു.തുടര്‍ന്ന് കാസര്‍ഗോഡ്,വയനാട്, തിരുവനന്തപുരം പോലീസ് ആസ്ഥാനത്തും പോലീസ് സുപ്രണ്ടായി. 2007 ല്‍ കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്. പിയായാണ് സര്‍വ്വീസില്‍നിന്നും വിരമിച്ചത്.പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന് ശേഷം കണ്ണൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *