കീവ് : റഷ്യ-യുക്രൈന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.
ആദ്യ ഘട്ട ചര്‍ച്ചയില്‍ ഫലമുണ്ടാകാത്തതിനാലാണ് രണ്ടാം വട്ട ചര്‍ച്ച നടക്കുന്നത്.തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ചരമണിക്കൂര്‍ ചര്‍ച്ച നീണ്ടു നിന്നിരുന്നു. യുക്രൈനൊപ്പമാണ് എന്ന് തെളിയിക്കണമെന്ന് സെലെന്‍സ്കി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.അതേസമയം യൂറോപ്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെ യുക്രൈന്‍ പ്രസിഡന്‍റ് വൊളൊഡിമര്‍ സെലെന്‍സ്കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്. അതേസമയം കീവിലെ നഗരാതിര്‍ത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്‍റെ ആറാംദിനം ഖാര്‍കീവിലാണ് റഷ്യന്‍ സേന കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേര്‍ക്ക് പരുക്കേറ്റെന്നും യുക്രൈന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതും ഖാര്‍കീവിലായിരുന്നു.